ലോക്സഭാ തിരഞ്ഞെടുപ്പ്: കേരളത്തില്‍ യുഡിഎഫ് തരംഗം; എക്സിറ്റ് പോള്‍ ഫലങ്ങള്‍

Jaihind Webdesk
Saturday, June 1, 2024

 

ന്യൂഡൽഹി: രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എല്ലാ സർവെയും പ്രവചിക്കുന്നു. കേരളത്തില്‍ യുഡിഎഫ് 17 മുതല്‍ 19 വരെ സീറ്റുകള്‍ നേടുമെന്ന് എബിപി സർവെ പ്രവചിക്കുന്നു. എല്‍ഡിഎഫിന് സീറ്റൊന്നും ലഭിക്കില്ല, അതേസമയം എന്‍ഡിഎയ്ക്ക് 3 സീറ്റുകള്‍ വരെയും എബിപി സർവെ പറയുന്നു. ടൈംസ് നൗ–ഇടിജി എക്‌സിറ്റ് പോൾ കേരളത്തിൽ യുഡിഎഫിന് 14–15 സീറ്റുകളും ഇടതുമുന്നണിക്ക് 4, ബിജെപിക്ക് 1 എന്നും പറയുന്നു.

കേരളത്തിലെ ഫലം സംബന്ധിച്ച് എക്‌സിറ്റ് പോൾ:

ടൈംസ് നൗ – ഇടിജി

യുഡിഎഫ് : 14–15
എൽഡിഎഫ് : 4
എൻ‌ഡിഎ : 1

എബിപി– സി വോട്ടർ

യുഡിഎഫ് : 17 –19
എൽഡിഎഫ് : 0
എൻ‌ഡിഎ : 1–3

ഇന്ത്യടുഡേ– ആക്സിസ്

യുഡിഎഫ് : 17–18
എൽഡിഎഫ് : 1
എൻ‌ഡിഎ : 2–3

ഇന്ത്യടിവി– സിഎൻഎക്സ്

യുഡിഎഫ് : 13 –15
എൽഡിഎഫ് : 3 5
എൻ‌ഡിഎ : 1–3