കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍

Jaihind Webdesk
Thursday, November 30, 2023

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഭരണത്തുടർച്ച പ്രവചിക്കുന്നു.

രാജസ്ഥാനിൽ ഇന്ത്യാ ടുഡേ സർവേ പ്രകാരം കോണ്‍ഗ്രസ് 86 മുതല്‍ 106 വരെ സീറ്റുകള്‍ നേടും. ബിജെപി 80-100 സീറ്റുകളാവും നേടാനാവുക. മധ്യപ്രദേശിലും വിവിധ സർവേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുമ്പോള്‍ റിപ്പബ്ലിക് ടിവി ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നു. തെലങ്കാനയിലും കോൺഗ്രസിനാണ് മുൻതൂക്കം.

രാജസ്ഥാൻ

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ: കോൺഗ്രസ്: 86–106, ബിജെപി: 80–100

ടൈംസ് നൗ: ബിജെപി: 115, കോൺഗ്രസ്: 65

സിഎൻഎൻ-ന്യൂസ് 18: ബിജെപി: 119, കോൺഗ്രസ്: 74

മറ്റുള്ളവർ: 9-18

 

മധ്യപ്രദേശ്

സിഎൻഎൻ ന്യൂസ്–18: കോൺഗ്രസ് : 113, ബിജെപി: 112

മറ്റുള്ളവർ: 5

റിപ്പബ്ലിക് ടിവി: ബിജെപി: 118–130, കോൺഗ്രസ്: 97–107, മറ്റുള്ളവർ: 0-2

ടിവി 9: കോണ്‍ഗ്രസ്: 111–121, ബിജെപി: 106–116, മറ്റുള്ളവർ: 0

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ: കോൺഗ്രസ്: 111–121, ബിജെപി: 106–116, മറ്റുള്ളവർ: 0–6

 

ഛത്തീഗ്ഡ്

ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ: കോൺഗ്രസ്: 40–50, ബിജെപി: 36–46, മറ്റുള്ളവർ: 1–5

ന്യൂസ്18: കോൺഗ്രസ് – 46, ബിജെപി – 41

റിപ്പബ്ലിക് ടിവി: കോൺഗ്രസ് – 52, ബിജെപി – 34–42

 

തെലങ്കാന

ന്യൂസ്18: കോൺഗ്രസ് – 52, ബിആർഎസ്: 58, ബിജെപി: 10, എഐഎംഐഎം: 5

ചാണക്യ പോൾ: കോൺഗ്രസ്: 67–78, ബിആർഎസ്: 22–31, ബിജെപി: 6–9

 

മിസോറം

ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്‍റ് – 20, എംഎൻഎഫ്: 12, കോണ്‍ഗ്രസ്: 7, ബിജെപി: 1