‘എക്സിറ്റ് പോള്‍ മോദി പോള്‍’; ഇന്ത്യാ സഖ്യം 295 ലേറെ സീറ്റുകള്‍ നേടുമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Sunday, June 2, 2024

 

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ മോദി പോളെന്ന് പരിഹസിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യം 295 ലേറെ സീറ്റുകള്‍ നേടുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി മീറ്റിംഗ് ഡൽഹിയിൽ ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗം തിരഞ്ഞെടുപ്പ് അവലോകനം നടത്തി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻമാരും സ്ഥാനാർത്ഥികളും യോഗത്തിൽ പങ്കെടുത്തു. വോട്ടെണ്ണല്‍ സമയം വരെ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് യോഗം നിർദ്ദേശിച്ചു. ഇന്ത്യാ സഖ്യ നേതാക്കള്‍ വൈകിട്ട് 4.30-ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.