കണ്ണൂരില്‍ സ്വകാര്യ ബസില്‍ നഗ്നതാ പ്രദർശനം: ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവതി; അന്വേഷണം | VIDEO

Jaihind Webdesk
Monday, May 29, 2023

 

കണ്ണൂർ: സ്വകാര്യ ബസിൽ നഗ്നതാ പ്രദർശനം. ചെറുപുഴ തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിലാണ് സംഭവം. മധ്യവയസ്കനാണ് നഗ്നതാ പ്രദർശനം നടത്തിയത്. ബസിലെ യാത്രക്കാരിയായിരുന്ന യുവതിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾസമൂഹമാധ്യമങ്ങളിൽ യുവതി പോസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം. ചെറുപുഴ -തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ് അടുത്ത യാത്രയ്ക്ക് വേണ്ടി നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ഞായറാഴ്ച ആയതുകൊണ്ട് ബസിൽ യാത്രക്കാർ കുറവായിരുന്നു. യുവതിയുടെ എതിർവശത്ത് ഇരുന്ന് മധ്യവയസ്കൻ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.

ഭയന്നുപോയെങ്കിലും യുവതി നഗ്നതാ പ്രദർശനം മൊബൈൽ ചിത്രീകരിച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറഞ്ഞു. മൊബൈൽ എടുത്ത് പെട്ടെന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ചു. മറ്റ് ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നും യുവതി പറയുന്നു. എന്നാൽ സംഭവത്തിൽ പരാതി നൽകിയില്ല. പിന്നീട് ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ യുവതി പോസ്റ്റ് ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.