പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയ നടപടി തെറ്റ്: രമേശ് ചെന്നിത്തല

Tuesday, April 25, 2023

 

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിന്‍റെ വികസന പരിപാടികളിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് പ്രധാനമന്ത്രി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തപ്പോള്‍ അന്ന് പ്രതിപക്ഷനേതാവെന്ന നിലയിൽ തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും പങ്കെടുത്തിരുന്നെന്നും രമേശ് ചെന്നിത്തല . മുൻകാലങ്ങളിലും പ്രധാനമന്ത്രിമാർ പങ്കെടുക്കുന്ന കേരള സർക്കാരിന്‍റെ വികസന പരിപാടികളിൽ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. അതാണ് കീഴ് വഴക്കമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.