മണ്ഡലത്തിലെ ഉദ്ഘാടനപരിപാടിയില്‍ നിന്നും ഒഴിവാക്കി ; ശബരീനാഥനെതിരെ സർക്കാരിന്‍റെ പകപോക്കല്‍

Jaihind News Bureau
Tuesday, February 16, 2021

തിരുവനന്തപുരം : ഉദ്യോഗാർത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരം തുടരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയ്ക്കെതിരെ സർക്കാരിന്‍റെ പകപോക്കല്‍.  സ്വന്തം മണ്ഡലത്തിലെ ഉദ്ഘാടനപരിപാടിയില്‍ നിന്നും എംഎല്‍എയെ ഒഴിവാക്കി.  കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നാണ് തന്നെ ഒഴിവാക്കിയതെന്ന് ശബരീനാഥന്‍ പറഞ്ഞു.

ഉദ്യോഗാർഥികൾക്കു വേണ്ടി നിരാഹാരസമരത്തിൽ പങ്കെടുക്കുന്നത് കൊണ്ടാണ് സർക്കാർ നടപടി. പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള സൂം ലിങ്ക് നൽകിയില്ല. ഭരണത്തിന്‍റെ ശക്തി ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. ശക്തമായ പ്രതിഷേധം അറിയിക്കുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.