അനധികൃത മദ്യവുമായി എക്സൈസ് സിഐ അറസ്റ്റില്‍; പിടിയിലായത് സിപിഎം അനുകൂല സംഘടന നേതാവ്‌

Jaihind News Bureau
Sunday, September 6, 2020

 

ആലപ്പുഴ: അനധികൃത മദ്യവുമായി എക്സൈസ് സ്പെഷ്യല്‍ സ്കാഡ് സിഐ  അറസ്റ്റില്‍. സിപിഎം അനുകൂല സംഘടനയായ എക്സൈസ് ഓഫീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും ഓഫീസേർസ് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറിയുമായ സി.ഐ ഷിബുവാണ് ചേർത്തലയിൽ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. വാഹന പരിശോധനയ്ക്കിടെയാണ് ഷിബുവിന്‍റെ  വാഹനത്തിൽ നിന്നും ആറേമുക്കാൽ ലിറ്റർ അനധികൃത മദ്യം പിടികൂടിയത്. ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.