അമിതമായി ലഹരി ഉപയോഗം; കോഴിക്കോട് സി.പി.എം പ്രവർത്തകൻ്റെ അതിക്രമം; വീടിന് തീ ഇട്ടു, വീട്ടുപകരണങ്ങൾ കിണറ്റില്‍

Jaihind Webdesk
Saturday, March 11, 2023

കോഴിക്കോട്: അമിതമായി ലഹരി ഉപയോഗിച്ചതിന് ശേഷം കോഴിക്കോട് ഉള്യേരി തെരുവത്ത് കടവിൽ സി.പി.എം പ്രവർത്തകൻ്റെ അതിക്രമം. ലഹരിക്ക് അടിമപ്പെട്ട യുവാവ് സമീപത്തെ വീടിന് തീ ഇടുകയും വീട്ടുപകരണങ്ങൾ കിണറിലേക്ക് വലിച്ച് എറിഞ്ഞു നശിപ്പിക്കുകയും ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തെരുവത്ത് കടവ് കുനിയിൽ ഫായിസ് എന്ന യുവാവാണ് വെള്ളിയാഴ്ച രാത്രി 8 മണിക്ക് സമീപത്തെ ചോനോക്കണ്ടി പാത്തുമ്മയുടെ വീട് അക്രമിച്ചത്. അത്തോളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഫായിസിനെ പ്രാദേശിക സി.പി.എം പ്രവർത്തകർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.