വ്യാജ വിദേശ നിർമ്മാണം : മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ പിടിയില്‍

Jaihind News Bureau
Wednesday, April 1, 2020

കായംകുളത്തു വൻ വ്യാജ വിദേശ നിർമ്മാണം പിടികൂടി. നിർമാണത്തിനിടെയാണ് കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്കോഡ് പിടികൂടിയത്. 500ലിറ്റർ വ്യാജ മദ്യവും ലേബലുകളും മറ്റ് ഉപകരണങ്ങളും പിടികൂടി. മുൻ എക്‌സൈസ് ഉദ്യോഗസ്ഥൻ കായംകുളം കാപ്പിൽ സ്വദേശി ഹാരി ജോൺ എന്ന കിഷോറിനെയാണ് പിടികൂടിയത്. വീട് വാടകക്ക് എടുത്താണ് ഇയാൾ വ്യാജ മദ്യം നിർമ്മിച്ചത്. പുലർച്ചെ കൊല്ലത്ത് വെച്ച് 28 കുപ്പി വ്യാജ മദ്യവുമായി കൊല്ലം സ്വദേശി രാഹുലിനെ പിടികൂടിയിരുന്നു ഇയാളിൽ നിന്നുമാണ് എക്‌സൈസിന് വിവരം ലഭിച്ചത്.