‘രാജ്യസഭാംഗത്വം സ്വീകരിക്കുന്നത് എന്തിനെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പറയാം’ : രഞ്ജന്‍ ഗൊഗോയി

Jaihind News Bureau
Tuesday, March 17, 2020

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. എന്തിനാണ് താന്‍ രാജ്യസഭയിലേക്കുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം വ്യക്തമാക്കാമെന്ന് ഗൊഗോയി പറഞ്ഞു.

‘ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകള്‍ പാർലമെന്‍റില്‍ അറിയിക്കാനുള്ള അവസരം കൂടിയായിട്ടാണ് ഇതിനെ കാണുന്നത്. നാളെ ഡല്‍ഹിക്ക് പോകണമെന്നാണ് വിചാരിക്കുന്നത്. ആദ്യം ഞാന്‍ സത്യപ്രതിജ്ഞ ചെയ്യട്ടെ. എന്നിട്ട് ഞാന്‍ എന്തിന് രാജ്യസഭാംഗത്വം സ്വീകരിച്ചു എന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദമായി പറയാം’ – ഗൊഗോയി പറഞ്ഞു.

ഇന്നലെയാണ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദേശം ചെയ്തത്. അതേസമയം ഗൊഗോയിയെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ് ഗൊഗോയിയുടെ രാജ്യസഭാ നോമിനേഷമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.