അലോക് വര്‍മയ്ക്കെതിരെ അച്ചടക്കനടപടിക്ക് നീക്കം; രാജി സ്വീകരിച്ചില്ല

മുന്‍ സി.ബി.ഐ മേധാവി അലോക് വര്‍മയുടെ രാജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചില്ല. അലോക് വര്‍മ ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാതിരുന്നതിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് വിവരം.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് അലോക് വര്‍മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടത്. പുതിയ സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ അലോക് വര്‍മയ്ക്ക് നല്‍കേണ്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിടിച്ചു വെക്കുമെന്നും ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

അഴിമതി ആരോപണത്തെ തുടര്‍ന്ന് സി.ബി.ഐ മേധാവി സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മയെ സുപ്രീം കോടതി ഇടപെട്ട് വീണ്ടും തിരിച്ചുകൊണ്ടുവന്നുവെങ്കിലും 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്ന് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു അലോക് വര്‍മ രാജി നല്‍കിയത്.

CBIalok verma
Comments (0)
Add Comment