മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കുടിയൊഴിപ്പിക്കലിന് പകരം സര്‍ക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. വഖഫ് ഭൂമിയാണെന്ന് കോടതി വിധിച്ചാലും സര്‍ക്കാര്‍ ഇടപെടണം. അതിന് സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡുമായും വഖഫ് കോളേജുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണം, ഭൂമി നിയമപരമായി ഏറ്റെടുത്താല്‍ ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം, തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാനശുപാര്‍ശകള്‍. റിപ്പോര്‍ട്ട് അടുത്ത ആഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
അതേ സമയം വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം ഇന്ന് തുടരുകയാണ്. മുസ്ലിം മതപരമായ ആചാരത്തെ നിയമം സ്പര്‍ശിക്കുന്നില്ലെന്നാണ് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ വാദിച്ചത്. വഖഫ് ബോര്‍ഡിന് മതപരമായ സ്വഭാവം ഇല്ല. വഖഫ് ബോര്‍ഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ല എന്ന് കേന്ദ്രം വാദിച്ചു. വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു.