മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുന്നു; ജോസ് കെ. മാണിയുടെ പ്രധാന പണി മൈക്ക് റിപ്പയറിംഗ്: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, April 16, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് മൈക്ക് പോലും പ്രതിഷേധിക്കുന്ന കാഴ്ചയാണിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എവിടെ പ്രസം​ഗിച്ചാലും മൈക്ക് പണിമുടക്കുന്നത് ഒരു പ്രതിഭാസമായി മാറി. ചിലപ്പോൾ മുഖ്യമന്ത്രി തന്നെ മൈക്ക് ഒടിച്ചു കളയുന്നു. കേടാകുന്ന മൈക്ക് നന്നാക്കുന്നതാണ് ജോസ് കെ. മാണിയുടെ ഇപ്പോഴത്തെ പ്രധാന പരിപാടി. മൈക്ക് റിപ്പയറിംഗ് ജോസ് കെ. മാണിക്ക് എൽഡിഎഫ് നൽകുന്ന പാരിതോഷികമാണ്. ഇടതുമുന്നണിയുടെ മറ്റൊരു പരിപാടിയിലും ജോസ് കെ. മാണിക്ക് റോളില്ല. അതേസമയം മൈക്ക് നന്നാക്കാൻ പോകാത്തയാളാണ് ബിനോയ് വിശ്വം. ഇനി അതിന്‍റെ പേരിൽ ഉണ്ടാകാൻ പോകുന്നത് രാജ്യസഭാ സീറ്റ് തർക്കമാകും. മൈക്ക് നന്നാക്കുന്ന ജോസ് കെ. മാണിക്കാണോ, മൈക്ക് നന്നാക്കാത്ത ബിനോയ് വിശ്വത്തിനാണോ പിണറായി വിജയൻ രാജ്യസഭാ സീറ്റ് നൽകുകയെന്ന് കണ്ടറിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.