പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ അജണ്ടയെന്തെന്ന് ബിജെപി മന്ത്രിമാർക്കുപോലും അറിയില്ല: കൊടിക്കുന്നില്‍ സുരേഷ് എംപി

Jaihind Webdesk
Tuesday, September 5, 2023

Kodikkunnil-suresh-MP

 

ന്യൂഡല്‍ഹി: പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ അജണ്ട എന്താണെന്ന്  ബിജെപി മന്ത്രിമാർക്ക് പോലും അറിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഇന്ത്യ എന്നുള്ള പേര് പുനർനാമകരണം ചെയ്ത് ഭാരത് എന്ന് മാറ്റാനുള്ള ശ്രമം കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒന്നടങ്കം എതിർക്കുമെന്നും രാജ്യത്ത് ബിജെപിക്ക് മാത്രമല്ല പാർട്ടി സംവിധാനം ഉള്ളതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന്‍റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി രാജ്യത്തെ കുട്ടിച്ചോറാക്കാനുള്ള ബിജെപി സർക്കാരിന്‍റെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നെല്ല് സംഭരണ വിവാദത്തിൽ കേരളത്തിന്‍റെ വാദങ്ങൾ വെറും പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കേരളം കൃത്യമായ കണക്കുകൾ കേന്ദ്ര സർക്കാരിന് നൽകാത്തതാണ് കുടിശികയ്ക്ക് കാരണം. കേരളം കൃത്യമായ കണക്കുകൾ നൽകിയിരുന്നെങ്കിൽ കർഷകർക്ക് നൽകാനുള്ള കുടിശിക നൽകാൻ കഴിയുമായിരുന്നെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.