കോണ്‍ഗ്രസ് പ്രവർത്തക ഇ.വി കോമളവല്ലി അന്തരിച്ചു

Jaihind News Bureau
Wednesday, April 15, 2020

കഴിഞ്ഞ 40 വർഷമായി കോൺഗ്രസ് രാഷ്ട്രീയത്തിലെ സജീവ പ്രവർത്തകയായിരുന്ന ഇ.വി കോമളവല്ലി അന്തരിച്ചു . രാവിലെ എഴരയോട് കൂടിയായിരുന്നു അന്ത്യം. ഹൃദയസ്തംഭനംമൂലമായിരുന്നു മരണം. സേവാദൾ വോളണ്ടിയർ രാഷ്ട്രീയ ജീവിതത്തിലേക്ക് കടന്നുവന്ന ഇ.വി കോമളവല്ലി പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.