കൊവിഡ് വൈറസിനെ തുരത്താന്‍ ബോധവത്ക്കരണവുമായി ഏറ്റുമാനൂർ പൊലീസ്; കയ്യടിക്കാം ഈ ജാഗ്രതയ്ക്ക്

Jaihind News Bureau
Monday, March 23, 2020

കോട്ടയം: കൊവിഡ്-19 ബോധവത്ക്കരണത്തില്‍ മുഴുവന്‍ സമയ ക്യാംപെയ്നിംഗുമായി ഏറ്റുമാനൂര്‍ പോലീസ്. ഏറ്റുമാനൂരിലൂടെ കടന്നു പോകുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും സാനിറ്റൈസര്‍ നല്‍കി കൈവൃത്തിയാക്കിക്കും. കൂടാതെ വീടുകള്‍ കയറിയുള്ള ബോധവത്ക്കരണ പരിപാടിയും ആരംഭിച്ചു. ഏറ്റുമാനൂർ സി.ഐ എ.ജെ തോമസിന്‍റെ നേതൃത്വത്തിലാണ് ഈ കൊവിഡ് ജാഗ്രതാ യജ്ഞം.

ലോകം ഭയക്കുന്ന കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ നിതാന്ത ജാഗ്രതയിലൂടെ മാതൃകയാവുകയാണ് ഏറ്റുമാനൂര്‍ പോലീസ്. ഇതിലൂടെ കടന്നുപോകുന്നവരാരും ഇനി പോലീസിന്‍റെ കൈയില്‍ പെടാതെ പോകില്ല. മറ്റൊന്നിനുമല്ല, സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള കൈ വൃത്തിയാക്കല്‍ കൃത്യമായി നടക്കണം. കൊവിഡ്-19 വൈറസിനെ തടയണം. എങ്ങനെ കൈ വൃത്തിയായി കഴുകണം എന്നതുള്‍പ്പെടെ പറഞ്ഞും കാണിച്ചും പഠിപ്പിക്കും. ഇതിന്‍റെയെല്ലാം ആവശ്യകത പറഞ്ഞു മനസിലാക്കും.

വഴിയാത്രക്കാര്‍ക്കായി പോലീസ് സ്‌റ്റേഷന് മുന്നില്‍ കൈകള്‍ വൃത്തിയാക്കുന്നതിന് വെള്ളവും സാനിറ്റൈസറും വച്ചിട്ടുണ്ട്. ചെറുവാണ്ടൂര്‍ ഫാര്‍മസി കോളജ് വിദ്യാര്‍ഥികളാണ് സാനിറ്റൈസര്‍ നിര്‍മിച്ച് നല്‍കുന്നത്. ഇരുപതോളം പോലീസുകാര്‍ ദിവസവും വീടുകള്‍ കയറിയുള്ള ബോധവത്ക്കരണവും നടത്തും. ഇവരുടെയെല്ലാം ഈ പ്രയത്നത്തോട് സഹകരിക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. നാം ഓരോരുത്തരും ഈ ജാഗ്രതാ യജ്ഞത്തില്‍ പങ്കാളികളായാല്‍ മാത്രമേ ഈ മഹാമാരിയെ നമുക്ക് തുരത്താനാകൂ… ഭീതിയല്ല, ജാഗ്രതയാണ് ആവശ്യം.

teevandi enkile ennodu para