യുഡിഎഫ് പരാതി : എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ മാറ്റി

Jaihind Webdesk
Wednesday, May 18, 2022

എറണാകുളം തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അനിത കുമാരിക്ക്  സഥലം മാറ്റം. വോട്ടർ പട്ടികയില്‍ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് അനിതയക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. യുഡിഎഫ് വോട്ടർ പട്ടിയകയില്‍ ചേർക്കാന്‍ നല്‍കിയ പേരുകളില്‍ ഭൂരിഭാഗവും തള്ളിയെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് നല്‍കിയ പരാതി. യുഡഎഫ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

വയനാട്ടിലേക്കാണ് അനിത കുമാരിയെ സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട് ഡെപ്യൂട്ടി കളക്ടർ നിർമ്മല്‍ കുമാറിനാണ് എറണാകുളത്തെ ചുമതല.