ദുബായ് : യുഎഇയിലുള്ള ആരെങ്കിലും കോവിഡ് മൂലം മരണപ്പെട്ടാല്‍, ആ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് യുഎഇയുടെ സര്‍ക്കാര്‍ സന്നദ്ധ സംഘടനായ റെഡ്ക്രസന്റ് അറിയിച്ചു. ഇതിനായി രാജ്യത്ത് താമസിക്കുന്ന , ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ രാജ്യക്കാരുടെ കുടുംബങ്ങള്‍ക്കും ഇത്തരത്തില്‍ റെഡ്ക്രസന്റ് ആവശ്യമായ സംരക്ഷണം നല്‍കും.
യുഎഇ റെഡ്ക്രസന്റിന്റെ മേധാവി കൂടിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യായാന്റെ നിര്‍ദേശപ്രകാരമാണിത്. കുടംബത്തിലെ ഒന്നോ അതിലധികമോ ആളുകള്‍ മരണപ്പെടുന്നതോടെ അവരുടെ ജീവിതം വഴിമുട്ടാതിരിക്കാനാണ് റെഡ് ക്രസന്റ് ഇത്തരത്തില്‍ ആശ്വാസകരമായ പദ്ധതി ഏറ്റെടുക്കുന്നത്. ഇതിനായി, വിദേശി എന്ന വ്യത്യാസാം ഇല്ലാതെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. സാമ്പത്തികവും സാമൂഹികവുമായ സുരക്ഷണമാണ് യുഎഇയിലെ കുടുംബങ്ങള്‍ക്ക് സംഘടന ഉറപ്പ് നല്‍കിയത്. സമൂഹത്തിനു വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നതിന്റെ ഭാഗമായാണിതെന്ന് സംഘടനാ കാര്യദര്‍ശി ഡോ.മുഹമ്മദ് അതീഖ് അല്‍ ഫലാസി അറിയിച്ചു.