DR.HARIS CHIRAKKAL| ‘ഉപകരണങ്ങള്‍ കേടാക്കിയിട്ടില്ല’; ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോക്ടര്‍ ഹാരിസ്

Jaihind News Bureau
Friday, August 1, 2025

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ നിന്നും ഉപകരണങ്ങള്‍ ഒന്നും കാണാതായിട്ടില്ലെന്ന് ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു്. ഉപകരണങ്ങള്‍ എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്യുന്നതാണെന്നും ഉപകരണങ്ങള്‍ കേടാക്കിയിട്ടില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. ഉപകരണം നഷ്ടപ്പെട്ടതായി നേരത്തെ ആരോഗ്യവകുപ്പ് ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍, അത് കള്ളപരാതി ആണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞ കാര്യത്തില്‍ അന്വേഷണം നടന്നോട്ടെയെന്നും ഡോ. ഹാരിസ് പറഞ്ഞു.

ഡോ. ഹാരിസ് ചിറയ്ക്കല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയത്. അതേ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പില്‍ ചില ഉപകരണങ്ങള്‍ ബോധപൂര്‍വ്വം കേടാക്കി എന്നും കാണാതായെന്നുമായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോഗ്യമന്ത്രി അടക്കം അത് ഏറ്റു പിടിക്കുകയായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഡോക്ടര്‍ പ്രതികരിച്ചിരിക്കുന്നത്.