ഇപിഎഫ് മിനിമം പെന്‍ഷന്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കണം ; എന്‍ കെ പ്രേമചന്ദ്രന്‍

Jaihind Webdesk
Monday, December 16, 2024

ഡല്‍ഹി: സുപ്രീം കോടതി വിധി പ്രകാരം ഉയര്‍ന്ന വേതനത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന് അര്‍ഹരായ എല്ലാവര്‍ക്കും എത്രയും പെട്ടെന്ന് ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കണമെന്നും, ഇ.പി.എഫ് മിനിമം പെന്‍ഷന്‍ അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

പാവപ്പെട്ട ഇപിഎഫ് പെന്‍ഷന്‍ക്കാരായ തൊഴിലാളികളോട് സര്‍ക്കാരും ഇപിഎഫ്ഒ ഉം കടുത്ത അനീതിയും ഗുരുതരമായ ക്രമവിരുദ്ധ നടപടികളുമാണ് സ്വീകരിച്ച് വരുന്നത്. 2014 മുതല്‍ ഇപിഎഫ് പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു നിരവധി നിവേദനങ്ങളും ഇടപെടലുകളും നിരന്തരമായി നടത്തിയിട്ടും സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും ആയതിനാല്‍ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.