ഇ പി ജയരാജന്‍ വിഷയം: സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം;  കെ സുധാകരൻ

Jaihind Webdesk
Tuesday, December 27, 2022

കണ്ണൂര്‍: ഇ.പി.ജയരാജനെതിരെയുള്ള പി.ജയരാജന്‍റെ  ആരോപണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ പി സി സി പ്രസിഡന്‍റ്  കെ.സുധാകരൻ എംപി. സി.പി.എമ്മിനുള്ളിൽ പി.ജയരാജൻ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചു കേന്ദ്ര ഏജൻസി അന്വേഷിക്കണം. സുപ്രീം കോടതിയുടെ മേൽനോട്ടത്തിലാവണം അന്വേഷണമെന്നും കെ.സുധാകരൻ. ഇക്കാര്യം ഉന്നയിച്ച് കെ പി സി സി കോടതിയെ സമീപിക്കുവാൻ തയ്യാറാകും.
റിസോർട്ടിലെ ക്രമക്കേട്സി പി എം സംസ്ഥാന സെക്രട്ടറിക്ക് അറിയാം.എം വി ഗോവിന്ദൻ്റെ ഭാര്യ  പേഴ്സൺ ആയപ്പോഴാണ് എല്ലാത്തിനും അനുമതി കൊടുത്തതെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞു.

നീതി പുർവകമായ അന്വേഷണമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കേരളത്തിലെ പോലീസോ വിജിലൻസോ അന്വേഷിച്ചിട്ടു കാര്യമില്ല. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രേന്‍റെ കേസ് അന്വേഷിച്ചതിന്‍റെ  ഫലം നമ്മൾ കണ്ടതാണ്. പി.ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയുടെ ആഭ്യന്തര പ്രശ്നം മാത്രമല്ല . പി.ജയരാജൻ ഇ.പി ജയരാജനെതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെ.പി സി.സി പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

ഈ റിസോർട്ട് സ്ഥിതി ചെയ്യുന്നത് ആന്തൂർ നഗരസഭയിലാണ് .സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർക്ക് റിസോർട്ടിൻ്റെ കാര്യം നേരത്തെ അറിയാം . മന്ത്രിയായ സമയത്ത് ഇ പി ജയരാജൻ റിസോർട്ടു തുടങ്ങിയത്. അതു പാർട്ടിആഭ്യന്തര കാര്യം മാത്രമായി കാണാൻ കഴിയില്ല കോടികളുടെ നിക്ഷേപം ജയരാജൻ മന്ത്രിയായ സമയത്ത് കൊണ്ടുവന്നതാണ് അത് അന്വേഷിക്കേണ്ട കാര്യമാണ് ഇതിൻ്റെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തണം.എം വി ഗോവിന്ദൻ്റെ ഭാര്യ നഗരസഭാധ്യക്ഷ ആയപ്പോഴാണ് എല്ലാത്തിനും അനുമതി കൊടുത്തത്. സി പി എം സംസ്ഥാന സെക്രട്ടറിക്ക് ഇതെല്ലാം അറിയാമെന്നും കെ.സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയുള്ള പരാതികൾ ഇഡിയുടെ ഭാഗത്ത് നിന്ന് കൃത്യമായ തുടർ അന്വേഷണം നടക്കുന്നില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ മറ്റുള്ള ആരോ പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ മക്കളും ഭാര്യമാരും സ്ഥാപനങ്ങൾ നടത്തുന്നതിൽ തെറ്റില്ല പക്ഷെ മൂടിവയ്ക്കാതെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കണമെന്നെ ഞങ്ങൾ അറിയുന്നുള്ളൂ. പാർട്ടിക്കുള്ളിൽ ഇ.പി ജയരാജനെതിരെ ആരോപണമുന്നയിച്ചത് തത്തുല്യനായ മറ്റൊരു നേതാവാണ് അല്ലാതെ ഞങ്ങളല്ല. ഈ കാര്യത്തിൽ സാമ്പത്തിക ക്രമക്കേട് നടന്ന കാര്യത്തിൽ അന്വേഷിക്കണമെന്ന നിലപാടാണ് ഞങ്ങൾക്കുള്ളത്. മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം സ്വപ്ന ഉന്നയിക്കുമ്പോഴും അതു അന്വേഷിക്കാൻ ഇഡി തയ്യാറാകുന്നില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.