വയനാട് : വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതിലോല മേഖല ആക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ വയനാട് ജില്ലയിൽ പുരോഗമിക്കുന്നു. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അന്തർ സംസ്ഥാന സർവീസുകൾ അടക്കം വാഹന ഗതാഗതം പൂർണമായും നിലച്ചു. പത്തുമണിക്ക് യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധസൂചകമായി പ്രകടനം നടത്തും. കർണാടകത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞിരിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കടകമ്പോളങ്ങളൊന്നും തുറന്നിട്ടില്ല.