ലോക്ക്ഡൗണ്‍ സാമ്പത്തിക ബാധ്യത ; സംസ്ഥാനത്ത് ഇന്നും ആത്മഹത്യ ; രണ്ട് പേർ ജീവനൊടുക്കി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത്  വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്നു.ഇന്ന് മാത്രം ജീവനൊടുക്കിയത് രണ്ട്പേർ. തിരുവനന്തപുരം ബാലരാമപുരത്ത് ബേക്കറി കട നടത്തിയ 40 വയസുള്ള മുരുകനും, കോട്ടയം പുന്നത്തുറ കറ്റോട് ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കെടി തോമസുമാണ് ജീവനൊടുക്കിയത്.

കടയിൽ വരുമാനം കുറഞ്ഞതിനെ കുറിച്ച് മുരുകന്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നാണ് വിവരം. തോമസിനെ സ്വന്തം കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്‍റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കൾ പറഞ്ഞു.

 

Comments (0)
Add Comment