യെദ്യൂരിയപ്പയ്ക്ക് കുരുക്ക് മുറുകുന്നു; അന്വേഷണത്തിന് ഉത്തരവ്

കർണാടകയിൽ ജെഡിഎസ് എംഎഎമാരെ വശത്താക്കാൻ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ബിജെപി അധ്യക്ഷൻ യെദ്യൂരിയപ്പക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സ്പീക്കർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കർണാടകയിലെ ഗുർമിത്കൽ എംഎൽഎ നഗന ഗൗഡയുടെ മകനും യെദ്യൂരപ്പയും തമ്മിലുളള ഫോൺ സംഭാഷണം മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടതിന് പിന്നാലെയാണ് സ്പീക്കറുടെ ഈ നടപടി. യെദ്യൂരിയപ്പയുടെ ഓഡിയോ ക്ലീപ്പിങ്ങും സ്പീക്കർ കെ.ആർ രമേശ് കൂമാർ ആവശ്യപ്പെട്ടു. തീടുക്കത്തിൽ തീരുമാനം എടുക്കില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി. ഓഡിയോയിൽ തന്റെ പേര് പരാമർശിച്ച എംഎൽഎ രാഷ്ട്രീയത്തിൽ നിന്ന് പുറത്ത്‌പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്ന് ബിജെപി സഭയിൽ ഉന്നയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയും ശരണ ഗൗഡയും തമ്മിലുള്ള ഓഡിയോ ക്ലിപ്പ് മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടത്. ശരണയുടെ അച്ഛന് 25 ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്നതാണ് ശബ്ദരേഖ. സ്പീക്കറിന് 50 ലക്ഷം രൂപ നൽകി വശത്താക്കിയെന്നും സുപ്രീം കോടതിയിലെ കാര്യങ്ങൾ പ്രധാനമന്ത്രിയും അമിത്ഷായും നോക്കികൊള്ളുമെന്നും ശബ്ദരേഖയിൽ പറയുന്നു. എന്നാൽ ശബ്ദരേഖ സത്യമാണമെന്ന് തെളിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്ന് പുറത്തുപോകാമെന്ന് യെദ്യൂരിയപ്പ പറഞ്ഞിരുന്നു. സ്പീക്കർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് അറിഞ്ഞപ്പോഴാണ് നിലപാട് മാറ്റിയത്.

YedyurappaAudio Released
Comments (0)
Add Comment