എന്നുയിരെ പെൺകിളിയെ… ബിബിൻ ജോർജ് ചിത്രം മാർഗം കളിയിലെ പുതിയ ഗാനവും തരംഗമാകുന്നു…

Jaihind Webdesk
Wednesday, July 31, 2019

ബിബിൻ ജോർജ് നായകനായെത്തുന്ന ചിത്രം മാർഗം കളിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. കുട്ടനാടൻ മാർപാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർഗംകളി. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

എന്നുയിരെ പെൺകിളിയെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. അക്ബർ ഖാൻ, സിത്താര കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിൽ നമിത പ്രമോദ്, ഗൗരി കിഷൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കോമഡി ട്രാക്കിലുള്ള മാസ് എന്റർടെയ്‌നറായിരിക്കും ചിത്രമെന്നാണ് സൂചന.

ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരൻ, ധർമ്മജൻ ബൊൾഗാട്ടി, ഹരീഷ് കണാരൻ, ബിന്ദു പണിക്കർ, സുരഭി സന്തോഷ്, സൗമ്യാമേനോൻ, ബിനു തൃക്കാക്കര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.