പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്; മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി

Jaihind Webdesk
Wednesday, February 28, 2024

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍  മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡെപ്പോസിറ്റുകൾ അടക്കമാണ് ഇഡി കണ്ടുക്കെട്ടിയത്. മോൻസൻ, ഭാര്യ മോൻസി മാവുങ്കൽ, മക്കളായ നിമിഷ, മാനസ് എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളിലുള്ള പണമാണ് താൽക്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്.