സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ എൻഫോഴ്‌സ്‌മെന്‍റ് കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Tuesday, August 18, 2020

സ്വർണ്ണക്കടത്ത് കേസിൽ റിമാന്‍റിൽ കഴിയുന്ന സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ ഇന്ന് എൻഫോഴ്‌സ്‌മെന്‍റ് കോടതി പരിഗണിക്കും. ഇന്നലെ കേസിലെ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ കോടതി ഈ മാസം 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നലെ സ്വപ്നയെ കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്നും ചികിത്സ ആവശ്യമാണെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സ്വർണ്ണക്കടത്തിന്‍റെ മറവിൽ നടന്ന ഹവാല ബിനാമി ഇടപാടുകളെ കുറിച്ചാണ് എൻഫോഴ്‌സ്‌മെന്‍റ് അന്വേഷിക്കുന്നത്.

teevandi enkile ennodu para