ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് കേസ് | VIDEO

Jaihind News Bureau
Saturday, September 26, 2020

 

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ  മകന്‍ ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിനീഷിന്‍റെ ആസ്ഥികൾ അനുമതിയില്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് കാണിച്ച് ഇ.ഡി രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ബിനീഷിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ പറഞ്ഞു.