എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിണി സമരം : നാളെ മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍


കാസർഗോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല പട്ടിണിസമരം നാളെ തുടങ്ങും. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിലാണ് സമരം. സാമൂഹ്യ പ്രവർത്തക ദയാബായി പട്ടിണിസമരത്തിൽ പങ്കെടുക്കും.

സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുന്നതല്ലാതെ നടപടി ഉണ്ടാവുന്നില്ലെന്നാരോപിച്ചാണ് എൻഡോസൾഫാൻ ദുരിത ബാധിതർ പട്ടിണി സമരത്തിന് ഒരുങ്ങുന്നത്. മുഴുവൻ ദുതിതബാധിതരേയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും വിതരണം ചെയ്യുക, കടം എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. നേരത്തെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡോസൾഫാൻ ദുരിതബാധിതരും കുടുംബങ്ങളും നേരത്തെ സെക്രട്ടറേയറ്റിന് മുന്നിൽ സമരം പ്രഖ്യാപിച്ചിരുന്നു. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം മാറ്റിവച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരവുമായി ഇറങ്ങാൻ തീരുമാനിച്ചത്. കവയത്രി സുഗതകുമാരിയാണ് സമരം ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ പ്രവർത്തക ദയാബായി പട്ടിണിസമരത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ മേഖലകളിലും സർക്കാരിനെതിരെ ജനവികാരം ഉയരുന്നത് സിപിഎമ്മിനെ വെട്ടിലാക്കിയിട്ടുണ്ട്. കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടേതുൾപ്പെടെയുള്ള സമരങ്ങൾ വൻ തിരിച്ചടിയായിരിക്കെയാണ് എൻഡോസൾഫാൻ ദുരിത ബാധിതരും സമരത്തിനെത്തുന്നത്. ഈ സാഹചര്യത്തിൽ സമരം പിൻവലിക്കാൻ സർക്കാർ തലത്തിലും പാർട്ടി തലത്തിലും നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്ട്

hunger strikeEndosulphan
Comments (0)
Add Comment