ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴയിലെ കയ്യേറ്റങ്ങള്‍ ഇന്ന് ഒഴിപ്പിക്കും. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഒഴിപ്പിക്കുന്നത്. 56 പേര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയുണ്ടെന്ന് റവന്യുവകുപ്പ് ഹൈക്കോടതിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് മുന്നോടിയായി പൂപ്പാറ ടൗണിൽ നിരോധാജ്ഞ ഏർപ്പെടുത്തി. പോലീസ് സുരക്ഷയും റവന്യൂ വകുപ്പ് തേടിയിട്ടുണ്ട്.
ഇടുക്കി പൂപ്പാറ ടൗണിൽ പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച കെട്ടിടങ്ങൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇന്ന് ഒഴിപ്പിക്കും. 56 പേർ ഇവിടെ സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് ഹൈക്കോടതിൽ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഈ സ്ഥലം ഒഴിപ്പിക്കാൻ ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറാഴ്ചക്കുള്ളിൽ ഒഴിപ്പിക്കാനാണ് നിർദ്ദേശം നൽകിയിരുന്നത്. അതേ സമയം വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിയാണെന്നും ഒഴിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഉടമകൾ ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ട്. ബലമായി ഒഴിപ്പിക്കാൻ ശ്രമിച്ചാൽ നേരിടാനും തീരുമാനിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംരക്ഷണവും റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.