പൂഞ്ചില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Jaihind Webdesk
Friday, October 15, 2021

.

ശ്രീനഗര്‍ : ജമ്മു-കശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളിലാണ് വ്യാഴാഴ്ച രാത്രി  ഏറ്റുമുട്ടലുണ്ടായത്. ജൂനിയര്‍ കമ്മീഷന്‍ ഒഫീസറും ഒരു ജവാനുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ പ്രദേശത്ത് തീവ്രവാദികളുമായി ഏറ്റമുട്ടല്‍ നടക്കുകയാണ്. സംയുക്ത ഓപ്പറേഷന് വേണ്ടിയാണ് സൈനികര്‍ മേഖലയിലെത്തിയത്. ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു.  വെടിവെപ്പ് രൂക്ഷമായതോടെ രജോരി-പൂഞ്ച് ദേശീയ പാത താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

തിങ്കളാഴ്ച പൂഞ്ച് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലം സ്വദേശിയായ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. തീവ്രവാദി സംഘം വനത്തില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ്സൈനികർ കൊല്ലപ്പെട്ടത്.