ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു വെല്ലുവിളിയും അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വിവാദങ്ങള്‍ക്കിടെ തിരുവനന്തപുരത്ത് എമ്പുരാന്‍ കാണാനെത്തിയപ്പോഴാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വര്‍ഗീയതയ്ക്ക് എതിരെയും നാടിന്റെ ഉന്നതിക്കും എതിരായുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്നവര്‍ കണ്ടിരിക്കേണ്ട ചിത്രമാണ് എമ്പുരാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍ ആളി കത്തുകയാണ്. അല്ലെങ്കില്‍ ആരൊക്കെയോ ചേര്‍ന്ന് ഒരു കലാ സൃഷ്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായാലും ചിത്രം 200 കോടി ക്ലബില്‍ നേടിയിരിക്കുകയാണ്. സിനിമ നേടിയ റെക്കോര്‍ഡ് കളക്ഷന്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. റീ-എഡിറ്റഡ് പതിപ്പ് ഇറങ്ങുന്നതിനു മുന്‍പ് സിനിമ കാണാനുള്ള തിരക്കുകളാണ് തിയേറ്ററുകളില്‍.