ജനങ്ങളോട് സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി; ആദ്യ വീഡിയോ പുറത്തിറക്കി

ജനങ്ങളോട് സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി. പരമ്പരയിലെ ആദ്യ വീഡിയോ ഇന്ന് പുറത്ത് വിട്ടു. ഗല്‍വാൻ സംഘർഷം സംബന്ധിച്ചാണ് ആദ്യ വീഡിയോ. സമകാലിക വിഷയങ്ങളിലെ യഥാർത്ഥ്യം തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു ഉദ്യമത്തിന് രാഹുല്‍ ഗാന്ധി തുടക്കമിട്ടത്.

https://twitter.com/RahulGandhi/status/1284002386806095872

മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായാണ് രാഹുൽ ഗാന്ധിയുടെ വീഡിയോ പരമ്പര. രാജ്യത്തിന് അയൽ രാജ്യങ്ങളുമായി ഉണ്ടായിരുന്ന സൗഹൃദം മോദി ഭരണം തകർത്തുവെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്തിന്‍റെ സാമ്പത്തിക തകർച്ചയിലും കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

6 വർഷത്തെ മോദി ഭരണത്തിലെ പാളിച്ചകൾ വിശകലനം ചെയ്യുന്നതാണ് രാഹുൽ ഗാന്ധിയുടെ വീഡിയോ പരമ്പരയിലെ ആദ്യ അധ്യായം. രാജ്യം പ്രതിസന്ധികൾ നേരിടുന്ന സമയത്ത് ആക്രമണം നടത്തുകയാണ് ചൈന ചെയ്തത്. എന്ത് കൊണ്ട് ഈ സമയത്ത് ചൈന ഇന്ത്യക്ക് മേൽ ആക്രമണം നടത്തി എന്ന് ചോദിച്ചു കോണ്ടാണ് പരമ്പര ആരംഭിക്കുന്നത്. രാജ്യം സംരക്ഷിക്കപ്പെടുന്നതിൽ വിദേശ നയം സാമ്പത്തിക സാഹചര്യം, അയൽ രാജ്യങ്ങളോടുള്ള സൗഹൃദം പൊതുജനങ്ങളുടെ കാഴ്ചപ്പാട് എന്നിവ പ്രധാന ഘടകങ്ങളാണ്. എന്നാൽ കഴിഞ്ഞ 6 വർഷം വിശകലനം ചെയ്താൽ മോദി ഭരണം വിദേശ നയം, അയൽ രാജ്യങ്ങളോടുള്ള സൗഹൃദം എല്ലാം തകർത്തു.

രാജ്യം സാമ്പത്തികമായി അപകടത്തിലാണ്. സാമ്പത്തിക അപകടം പലകുറി ചൂണ്ടിക്കാട്ടിയതാണ്. പരിഹാരം കാണാൻ സർക്കാരിന് കഴിഞ്ഞില്ല എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

സമ്പദ്‌വ്യവസ്ഥയുടെ തകർച്ച, വിദേശനയങ്ങളുടെ പരാജയം, അയൽ രാജ്യങ്ങളുമായി ബന്ധത്തിൽ ഉള്ള ആസ്വരാസ്യങ്ങൾ എല്ലാം മനസിലാക്കി തക്കം നോക്കി രാജ്യത്തെ അക്രമിക്കുകയാണ് ചൈന ചെയ്തത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment