ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു

Jaihind Webdesk
Tuesday, September 10, 2024

 

ന്യൂഡൽഹി: വിദേശത്തുനിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു. എംപോക്സിന്‍റെ പഴയ വകഭേദമാണ് സ്‌ഥിരീകരിച്ചെന്നു ആരോഗ്യമന്ത്രാലയം . എംപോക്സ് ബാധിത മേഖലയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗബാധ. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്‌ഥയുടെ ഭാഗമല്ല. 2022ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് സമാന കേസെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. രോഗിയുടെ നില തൃപ്തികരമാണെന്നും നിലവിൽ രോഗവ്യാപന ആശങ്കയില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.

ആഫ്രിക്കയിൽ നിലവിൽ പടരുന്നത് ക്ലേഡ് 1 എംപോക്‌സ് വൈറസാണ്. ക്ലേഡ് 2 വിനെക്കാൾ അപകടകാരിയായ വൈറസാണിത്. ഒറ്റപ്പെട്ട കേസാണിതെന്നും 2002 ജൂലൈ മുതൽ ഇതുവരെ ഇന്ത്യയിൽ 30 പേർക്ക് സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കയിൽ സന്ദർശനം നടത്തിയ യുവാവിനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ ഐസൊലേഷനിലാണ്.