തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലേക്ക് വ്യാപിപ്പിക്കണം: പിവി മോഹനൻ

Jaihind Webdesk
Monday, November 22, 2021

മാനന്തവാടി: ക്ഷീര കർഷകർക്കൂടി പ്രയോജനം ലഭിക്കുന്ന രീതിയിൽ തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് എഐസിസി സെക്രട്ടറി പിവി മോഹനൻ. മാനന്തവാടി നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. വിവി നാരായണവാര്യർ അധ്യക്ഷത വഹിച്ചു. പികെ ജയലക്ഷ്മി, കെകെ അബ്രഹാം, അഡ്വ. എൻകെ വർഗീസ്, എ പ്രഭാകരൻ, എച്ച്ബി പ്രദീപ് മാസ്റ്റർ, അഡ്വ. ശ്രീകാന്ത് പട്ടയൻ, പിവി ജോർജ്, കമ്മന മോഹനൻ തുടങ്ങിയവർ സംസാരിച്ചു.