തിരുവനന്തപുരം: ജീവനക്കാരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ട ഒരു സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളതെന്ന് ബെന്നി ബഹനാന്‍ എം.പി. ഭരണകൂട ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് എഡിഎമ്മി ന്റെ മരണം. വിധേയത്വത്തിന്റെ ശബ്ദമാണ് ഇന്ന് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. ഏകാധിപതികള്‍ക്ക് ആവശ്യമായതും വിധേയത്വമാണ്. അതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കി വരുന്നത്. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യേണ്ട ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ പോലും വിധേയത്വത്തിന് കീഴ്‌പ്പെടുന്നതാണ് കാണാന്‍ കഴിയുന്നത്. കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തിലെ ലോക്കല്‍ സെല്‍ഫ് ഗവര്‍മെന്റുകളെ പ്രതിരോധം തീര്‍ത്ത് തകര്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പ്രാദേശിക സര്‍ക്കാരുകളുടെ വികസന ഫണ്ട് വെട്ടി കുറച്ച്, പ്രാദേശിക വികസനത്തെ തകര്‍ക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേരള ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ രണ്ടാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പാണക്കാട് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
അതെസമയം തദ്ദേശ പൊതു സര്‍വീസ് രൂപീകരണവുമായി ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 25% ആയി മാറിയിരിക്കുകയാണ്.കൂടാതെ ലീവ് സറണ്ടറും അനുവദിക്കുന്നില്ല. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരെ പറഞ്ഞു പറ്റിക്കുന്ന സമീപനമാണ് ചെയ്തത്. അപാകതകള്‍ നിറഞ്ഞെതദ്ദേശ പൊതു സര്‍വീസിന്റെ നിലവിലെ അവസ്ഥ ഏറെ പരിതാപകരമാണ് എന്നും ഏകീകരിച്ച വകുപ്പുകളിലെ ജീവനക്കാര്‍ നേരിടുന്ന സര്‍വിസ് പ്രതിസന്ധികള്‍ കണ്ണ് തുറന് കണ്ട് പരിഹാര മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബെന്നി ബഹനാന്‍ എംപി ആവശ്യപെട്ടു.
കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടും, സ്വാഗതസംഘം ചെയര്‍മാനുമായ ശ്രീ പാലോട് രവി അധ്യക്ഷത വഹിച്ചു.സമ്മേളനത്തില്‍ അഡ്വക്കേറ്റ് എം വിന്‍സെന്റ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി .ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീ ആനാട് ജയന്‍, സെറ്റോ മുന്‍ ചെയര്‍മാന്‍ ശ്രീ ച രവികുമാര്‍, കെ എല്‍ ഇ ഒ സംസ്ഥാന പ്രസിഡണ്ട് നൈറ്റോ ബേബി അരീക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ കെ സ്റ്റീഫന്‍.ജനറല്‍ കണ്‍വീനര്‍ അജിത് കുമാര്‍ സെറ്റോ ജനറല്‍ കണ്‍വീനര്‍ അബ്ദുള്‍മജീദ് കെഎല്‍ജിഎസ്എസംസ്ഥാന പ്രസിഡന്റ് ജേക്കബ്‌സണ്‍ കെജിഒഎ സംസ്ഥാന പ്രസിഡന്റ് സുബ്രഹമണ്യന്‍ ബിനു വര്‍ഗീസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജയകൃഷണ്‍ ചുങ്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.