റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്; വായ്പകളുടെ പലിശ കൂടും

Jaihind Webdesk
Friday, September 30, 2022

RBI-Digital-Currency

 

മുംബൈ: പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. റിപ്പോ 50 ബേസിസ് പോയിന്‍റ് ഉയർത്തി 5.9 ശതമാനമാക്കി. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ നിരക്ക് വർധനയാണ് ഇത്. നാണ്യപ്പെരുപ്പം തുടരുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ഇതോടെ ഭവന, വ്യക്തിഗത വായ്പകളുടെ പലിശ വർധിക്കും. റിസർവ് ബാങ്കിന്‍റെ പണനയസമിതി യോഗത്തിനു പിന്നാലെയാണ് അടുത്ത 2 മാസത്തേക്കുള്ള പലിശനിരക്ക് പ്രഖ്യാപിച്ചത്. നാല് തവണയായി 1.9 ശതമാനമാണ് പലിശ വർധിപ്പിച്ചത്. റിപ്പോ ഉയർന്നതോടെ രാജ്യത്തെ ബാങ്കുകൾ വിവിധ നിക്ഷേപ, വായ്പാ പലിശകൾ ഉയർത്തിയേക്കും.