കൊറോണ വൈറസ് : ഗള്‍ഫിലെ വിമാനക്കമ്പനികളെ ബാധിച്ചു ; ജീവനക്കാരോട് സ്വമേധയാ അവധിയെടുക്കാൻ നിര്‍ദേശിച്ച് എമിറേറ്റ്‌സ് ; വരുമാനത്തില്‍ ഇടിവ്

ദുബായ് : പ്രമുഖ വിമാനക്കമ്പനിയായ ദുബായിലെ എമിറേറ്റ്‌സ് എയർലൈൻസ് ജീവനക്കാരോട് സ്വമേധയാ അവധിക്ക് പോകാന്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസ് മൂലം, വിവിധ ലോക രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെയാണ് ഇത്. ഇതോടെ, ഗള്‍ഫ് മേഖലയിലെ കൂടുതല്‍ വിമാനക്കമ്പനികളും വരും നാളുകളില്‍ കടുത്ത പ്രതിസന്ധിയിലാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൊറോണ വൈറസ് , ലോകമെമ്പാടും വ്യാപകമായതിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്‌സ് വിമാനക്കമ്പനി ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച്, മാര്‍ച്ച് മാസം പകുതിയോടെ, വിമാനക്കമ്പനി ജീവനക്കാര്‍ക്ക്, സ്വമേധയാ അവധി എടുക്കാമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച്, എമിറേറ്റ്‌സ് കമ്പനി, ജീവനക്കാര്‍ക്ക് കത്ത് നല്‍കിയെന്നും, റോയിറ്റേഴ്‌സ് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഞങ്ങള്‍ ജീവനക്കാരോട് ആവശ്യപ്പെടുന്ന അവധി സ്വമേധയാ ഉള്ളതാണെന്നും, അത് എടുക്കാന്‍ ,ആഗ്രഹിക്കുന്നുണ്ടോ , ഇല്ലയോ എന്നത് , ജീവനക്കാരുടെ വിവേചന അധികാരമാണെന്നും വിമാനക്കമ്പനി അധികൃതര്‍ വിശദീകരിച്ചു. നിലവില്‍ 21,000 ക്യാബിന്‍ ക്രൂ ജീവനക്കാരും നാലായിരം പൈലറ്റുമാരുമായി, ഒരു ലക്ഷത്തോളം ജീവനക്കാരാണ്, എമിറേറ്റ്‌സിന് കീഴില്‍ ജോലി ചെയ്യുന്നത്. കൊറോണ വൈറസ് മൂലം, വിവിധ ലോക രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍, വലിയ രീതിയില്‍ വെട്ടിക്കുറയ്ക്കാന്‍ എമിറേറ്റ്‌സ് ഉള്‍പ്പടെയുള്ള ഗള്‍ഫിലെ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇത് ഗള്‍ഫിലെ വിമാനക്കമ്പനികളെ വരും നാളുകളില്‍ കടുത്ത പ്രതിസന്ധിയിലാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Emirates
Comments (0)
Add Comment