തിരുവനന്തപുരം-ഡല്‍ഹി വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കി. ഒഅടിയന്തര ലാന്‍ഡിങ് റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്നത് അഞ്ച് എംപിമാര്‍. കെ.സി വേണുഗോപാല്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, അടൂര്‍ പ്രകാശ എംപി, കെ രാധാകൃഷ്ണന്‍ എംപി, റോബര്‍ട്ട് ബ്രൂസ് എംപി എന്നിവര്‍. എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. തിരുവനന്തപുരത്തുനിന്നും വിമാനം പുറപ്പെട്ടത് 7:50 നാണ്. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ വിമാനം പറന്നത് ഒരു മണിക്കൂര്‍ നേരമാണ്.
അതേസമയം. സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ഗോ എറൗണ്ട് എന്നുമാണ് എയര്‍ ഇന്ത്യയുടെ മറുപടി. 5 എംപിമാര്‍ അടക്കം 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചു.