പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി : മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്‍റെ ഇ-മെയില്‍ ക്യാംപെയ്ന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ അഭ്യർത്ഥനയുടെ പശ്ചാത്തലത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തുകയും തട്ടിയെടുക്കുകയും ചെയ്ത സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്‌ഥർക്കും സി.പി.എം നേതാക്കൾക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും സി.പി.എം സംസ്‌ഥാന സെക്രട്ടറിക്കും ഇ-മെയിൽ പരാതി അയച്ച് പ്രതിഷേധിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇ മെയിൽ അയച്ച് പ്രതിഷേധ ക്യാംപെയ്ന്‍റെ ഉദ്‌ഘാടനം നിർവഹിച്ചു.

വരും ദിവസങ്ങളിൽ ഇതേ ആവശ്യമുന്നയിച്ച് എല്ലാ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇ-മെയിൽ പരാതികൾ അയക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി അറിയിച്ചു. പ്രളയ ദുരിതാശ്വാസം ഇനിയും ലഭിച്ചിട്ടില്ലാത്ത അർഹരായവർക്ക് ഉടൻ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇനിയും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇതിനായി നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

https://www.youtube.com/watch?v=cG9X8nBh2D8

Comments (0)
Add Comment