രാജി വെക്കണോ എന്ന് മസ്ക്, വേണമെന്ന് ഭൂരിഭാഗം; പിന്നാലെ രാജി പ്രഖ്യാപിച്ച് ട്വിറ്റർ സിഇഒ

Jaihind Webdesk
Wednesday, December 21, 2022

വാഷിംഗ്ടൻ: ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. തല്‍സ്ഥാനത്തേക്ക് മറ്റൊരാളെ ലഭിക്കുന്ന മുറയ്ക്ക് രാജിവെക്കുമെന്നാണ് മസ്ക്കിന്‍റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിവെക്കുന്നുവെന്ന വാർത്ത അറിയിച്ചത്. രാജി വെക്കണോ എന്നതിലെ അഭിപ്രായ സര്‍വേയുടെ അടിസ്ഥാനത്തിലാണ് നടപടി.

ട്വിറ്റര്‍ മേധാവി സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കണോ എന്നതില്‍  ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ 57.5 ശതമാനം പേരും രാജിവെക്കണം എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മസ്ക് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്.  ആ ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ സിഇഒ സ്ഥാനം രാജിവെക്കുമെന്നും അതിനുശേഷം സോഫ്റ്റ്‌വെയർ, സെർവർ ടീമുകളെ നയിക്കുമെന്നും മസ്ക് ട്വീറ്റ് ചെയ്തു.

https://platform.twitter.com/widgets.js