പന്നിയാറില്‍ റേഷന്‍ കട തകർത്ത് ചക്കക്കൊമ്പന്‍; കട പൊളിക്കുന്നത് പതിമൂന്നാം തവണ

Jaihind Webdesk
Tuesday, March 12, 2024

 

ഇടുക്കി: പന്നിയാറിൽ വീണ്ടും റേഷൻ കട തകർത്ത് കാട്ടാന. പൂപ്പാറ പന്നിയാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് വീണ്ടും കാട്ടാന തകർത്തത്. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം. ഫെൻസിംഗ്‌ സഥാപിച്ച് നവീകരിച്ച കെട്ടിടമാണ് ആന തകർത്തത്.
രണ്ട് ചാക്ക് അരിയും ഭക്ഷിച്ചു. പതിമൂന്നാം തവണയാണ് ഈ റേഷൻ കട ആന തകർക്കുന്നത്.

സമീപത്ത് ഉണ്ടായിരുന്ന കൊടിമരം ഫെൻസിംഗ്‌ വേലിയിലേക്ക് മറിച്ചിട്ട് വേലി തകർത്താണ് ആന അകത്ത് കയറിയത്.
കെട്ടിടത്തിന്‍റെ ഭിത്തി ഇടിച്ചുപൊളിച്ച് ഭക്ഷ്യധാന്യങ്ങൾ എടുത്തു. ചക്കകൊമ്പനാണ് കട തകർത്തതെന്ന് പ്രദേശവാസികൾ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.