മലപ്പുറത്ത് വീണ്ടും കാട്ടാനകൂട്ടം; ഭീതിയില്‍ യാത്രക്കാർ, ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Jaihind Webdesk
Tuesday, June 18, 2024

 

മലപ്പുറം: മലപ്പുറം നാടുകാണി ചുരത്തിൽ വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി. കുട്ടിയാന ഉൾപ്പെടെ നാല് ആനകളാണ് ഇന്നലെ രാത്രി റോഡ് മുറിച്ച് കടന്നത്. ചുരം വഴി പോയ വാഹന യാത്രക്കാർ ആണ് ദൃശ്യം പകർത്തിയത്. കാട്ടാന കാർ കുത്തി മറിച്ചിടാൻ ശ്രമിക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും കാണാം. യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് വഴിക്കടവ് റെയ്ഞ്ച് ഓഫീസർ ബോബി കുമാർ അറിയിച്ചു.