വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം; തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി

Jaihind Webdesk
Friday, June 21, 2024

 

വയനാട്: വയനാട്ടിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാനയുടെ ആക്രമണം. കോഴിക്കോട് – മൈസൂർ റോഡിലെ മുത്തങ്ങയിൽ ഇന്നലെ വൈകിട്ടാണ് കാട്ടാനക്കൂട്ടം യാത്രികർക്കു നേരെ തിരിഞ്ഞത്. തമിഴ്നാട് സ്വദേശികളായ ബൈക്ക് യാത്രികർ വാഹനം ഉപേക്ഷിച്ച് ഓടിയതോടെ തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി. കുടുംബത്തോടൊപ്പമുള്ള കാർ യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ട് കാർ നിർത്തിയപ്പോഴാണ് മുന്നിൽ പോയ ബൈക്ക് യാത്രികാരെ ആന ആക്രമിക്കുന്നത് കണ്ടതെന്ന് ദൃശ്യങ്ങൾ പകർത്തിയ സുൽത്താൻ ബത്തേരി സ്വദേശി സൽമാൻ ഷാ പറഞ്ഞു.