ചുട്ടുപൊള്ളി സംസ്ഥാനം; വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ

Jaihind Webdesk
Friday, March 22, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ. വ്യാഴാഴ്ച പീക്ക് ടൈമില്‍ 5150 മെഗാവാട്ടിൽ എത്തി വെെദ്യുതി ഉപയോഗം.  ഇതോടെ ഇതുവരെയുള്ള പീക്ക് ടൈമിലെ ആവശ്യകത സർവകാല റെക്കോർഡിൽ എത്തി.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരുന്നത് പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ആശങ്ക ഉണ്ട്. വേനല്‍ കനക്കുന്നതാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിവരാന്‍ കാരണം. ഇത്തവണ വേനലിന്‍റെ തുടക്കത്തില്‍ തന്നെ വൈദ്യുതി ഉപയോഗം വളരെയധികം  വർദ്ധിച്ചിരുന്നു. ഈ സാഹചര്യം മൂലം സംസ്ഥാനം പ്രതിസന്ധി നേരിടുമെന്ന് കെഎസ്ഇബി സൂചന നല്‍കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. കെഎസ്ഇബിക്ക് കിട്ടാനുള്ള കുടിശിക  തീര്‍ത്തില്ലെങ്കില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് അറിയിച്ചിരുന്നു.