ഇലക്ടറല്‍  ബോണ്ട്; വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ

Jaihind Webdesk
Thursday, March 21, 2024

ന്യൂഡല്‍ഹി: ഇലക്ടറല്‍  ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ് ബി ഐ. ഇത് സംബന്ധിച്ച് എസ് ബി ഐ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ബോണ്ടുകളുടെ സീരിയൽ നമ്പർ ഉൾപ്പെടെയാണ് കൈമാറിയിരിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകളും ആയി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഇന്ന് വൈകിട്ട് 5:00 മണിക്ക് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് എസ്ബിഐക്ക് സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. മുദ്ര വെച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍ ആയാണ് ഇലക്ടറല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. അക്കൗണ്ട് നമ്പറുകളും കൈവൈസി വിവരങ്ങളും മാത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി. സുരക്ഷ കാരണങ്ങളാണ് കാരണമെന്ന് എസ് ബി ഐ വ്യക്തമാക്കി.  എന്നാല്‍ ബോണ്ട് വിവരങ്ങള്‍ മനസ്സിലാക്കാൻ ഇത് തടസ്സമല്ലെന്നും എസ് ബി ഐ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു.