ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന മോദി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള തിരഞ്ഞെടുപ്പ്; രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, April 16, 2024

 

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വലിയ രാഷ്ട്രീയ മാറ്റത്തിന്‍റെ വിധിയെഴുത്ത്
തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ പ്രചാരണത്തിന് വരുന്നതിനനുസരിച്ച് യുഡിഎഫിന്‍റെ ഭൂരിപക്ഷം വർധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

റഷ്യയിലെ പുടിനെപ്പോലെഏകാധിപത്യ ഭരണത്തിലൂടെ രാജ്യത്തിന് ഭീഷണിയുയർത്തി ആർഎസ്എസ്അജണ്ട നടപ്പാക്കുന്ന മോദി സർക്കാരിന് അന്ത്യം കുറിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎപ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിന്‍റെ തിരഞ്ഞെടുപ്പ് പര്യടനം തമ്പാനൂർ അയ്യപ്പൻ കോവിലിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.