തിരഞ്ഞെടുപ്പ് ഫലം ജനദ്രോഹ ഭരണത്തിന് ജനം നൽകിയ ഇരട്ട പ്രഹരം: കെ. സുധാകരൻ

Jaihind Webdesk
Tuesday, June 4, 2024

 

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റെയും സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരമാണ് ജനവിധിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. ഏകാധിപത്യ ഭരണാധികാരികൾക്കും വർഗീയ ശക്തികൾക്കും കേരളത്തിന്‍റെ മതേതര മനസിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

സാധാരണക്കാരെ മറന്ന് കോർപ്പറേറ്റുകളെയും മാഫിയ സംഘങ്ങളെയും വഴിവിട്ട് സഹായിച്ച മോദിക്കും പിണറായിക്കും ജനം നൽകിയ ശക്തമായ താക്കീത് കൂടിയാണ് ജനവിധി. പാർട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി ഐക്യത്തോടെ പൊരുതി നേടിയ രാഷ്ട്രീയ വിജയമാണിത്. യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിച്ച കോൺഗ്രസിന്‍റേയും യുഡിഎഫിന്‍റേയും പ്രവർത്തകർക്കും എല്ലാ ജനാധിപത്യ മതേതര വിശ്വാസികൾക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും കെ. സുധാകരന്‍ പറഞ്ഞു. തൃശൂരിലെയും ആലത്തൂരിലെയും പരാജയം പാർട്ടി ഗൗരവമായി ചർച്ച ചെയ്യും. സിപിഎം – ബിജെപി അന്തർധാര കേരളത്തിൽ പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് തൃശൂരിലെ ബിജെപിയുടെ വിജയം എന്നും കെ. സുധാകരൻ പറഞ്ഞു.