തെരഞ്ഞടുപ്പ് ഫലം കാത്ത് അഞ്ച് സംസ്ഥാനങ്ങള്‍; ജനവിധി ആദ്യമറിയാന്‍ ജയ്ഹിന്ദ് ന്യൂസിനൊപ്പം ചേരാം

Jaihind Webdesk
Monday, December 10, 2018

അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാതെരഞ്ഞെടുപ്പുകളുടെ ഫലം നാളെ (11-12-2018) പുറത്തുവരികയാണ്. രാജസ്ഥാന്‍, തെലങ്കാന, ചത്തീസ്ഗഡ്, മിസോറാം, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് ജനവിധി തേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ജനവിധി നിര്‍ണായകമാവുക അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മാത്രമല്ല. രാജ്യം മുഴുവനുമാണ്. നാളെ രാവിലെ എട്ടുമണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ മണിക്കൂറുകളില്‍ തന്നെ ഫലസൂചനകള്‍ വന്നുകൊണ്ടിരിക്കും.

രാജ്യം കാത്തിരിക്കുന്ന ജനവിധി എങ്ങനെയാണ് നമ്മള്‍ അറിയേണ്ടത്? കൃത്യമായ ഫല സൂചനകളും മുന്നേറ്റങ്ങളും ആദ്യമറിയാന്‍ അവസരമൊരുക്കുകയാണ് www.jaihindtv.in ഏറ്റവും വേഗത്തില്‍ ഏറ്റവും കൃത്യതയോടെ. വോട്ടെണ്ണല്‍ ആരംഭിക്കുന്ന നിമിഷം മുതല്‍ ഓരോ മിനിറ്റിലും ലീഡ് നിലകള്‍ കൃത്യമായി നിങ്ങളുടെ മുമ്പിലെത്തും. www.jaihindtv.in ന്റെ ഹോം പേജില്‍ തന്നെ വോട്ടെണ്ണല്‍ അറിയാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ലൈവ് അപ്‌ഡേറ്റ്‌സ്, ലൈവ് ടിവി, ഇന്‍ഫോഗ്രാഫിക്‌സ് തുടങ്ങി ജനവിധിയുടെ വിശദ വിവരങ്ങള്‍ നിങ്ങള്‍ക്ക് മുമ്പിലെത്തും. ഓരോ മണ്ഡലങ്ങളും പ്രത്യേകതകളും, നേട്ടങ്ങളും കോട്ടങ്ങളും, തിരഞ്ഞെടുപ്പ് വിശകലനങ്ങള്‍ തുടങ്ങി അറിയേണ്ടതെല്ലാം www.jaihindtv.in വെബ്‌സൈറ്റിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങളും അറിയാന്‍ ജയ്ഹിന്ദ് ടി.വിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ https://www.facebook.com/JaihindNewsChannel/ സബ്‌സ്‌ക്രൈബ് ചെയ്യുക….