എ. വിജയരാഘവന് താക്കീത്; എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തി

webdesk
Thursday, April 18, 2019

Vijayaraghavan-Remya

ആലത്തൂരിലെ വനിതാ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍. ഡി. എഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിലയിരുത്തി. ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനവുമാണിത്. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.[yop_poll id=2]